Ernakulam

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: സിബിഐയോട് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Please complete the required fields.




കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ സി.ബി.ഐക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതുവരെ രണ്ട് തവണ സി.ബി.ഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ ചോദ്യം ചെയ്ത് കുടുംബം നൽകിയ ഹർജിയിലാണ് കോടതിയുടെ പുതിയ ഉത്തരവ്.

ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് ഗിരീഷിന്റെ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മരണത്തിൽ ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ ഉന്നയിച്ച സംശയങ്ങളും പുതിയ അന്വേഷണത്തിൽ പരിശോധിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

2018-ലാണ് തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിൽ ബാലഭാസ്‌കറും മകളും മരണപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ സംഭവത്തിൽ വലിയ രീതിയിൽ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ അപകടം സ്വാഭാവികമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

എന്നാൽ സി.ബി.ഐയുടെ ഈ കണ്ടെത്തലുകളിൽ പൂർണ്ണമായും തൃപ്തരല്ലാതിരുന്ന കുടുംബം, അപകടം നടന്ന സ്ഥലത്തെ ചില നിർണായക സാഹചര്യങ്ങളും പ്രമുഖരുടെ സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ ആഴത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ സിബിഐയോട് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Related Articles

Back to top button