Thiruvananthapuram

എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

Please complete the required fields.




തിരുവനന്തപുരം: എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഭൂമി അളക്കുന്നത്. സര്‍വകലാശാല ആസ്ഥാനം ഉള്‍പ്പെട്ട ഭൂമി അളക്കുന്നതിനൊപ്പമാണ് സമീപത്തെ എകെജി സെന്റര്‍ ഭൂമിയും അളക്കുന്നത്. എന്നാല്‍, ഭൂമി അളക്കുന്നതിനെ കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിശദീകരണം.

നാളെ രാവിലെ 10 മണിക്കാണ് കേരള സര്‍വകലാശാല ആസ്ഥാന മന്ദിരം ഉള്‍പ്പെട്ട ഭൂമി അളിക്കുന്നത്. കേരള ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് റവന്യു വകുപ്പാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നത്. സര്‍വകലാശാല ആസ്ഥാനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയും ഇതോടൊപ്പം അളക്കുമെന്നാണ് സര്‍വകലാശാലാ അധികൃതരുടെ അറിയിപ്പ്.

രണ്ട് സര്‍വേ നമ്പറുകളിലായി എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ കൈവശമുള്ള ഭൂമിയാണ് അളക്കുന്നത്. 1977ല്‍ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ സര്‍വകലാശാലയുടെ ഭൂമി നല്‍കിയത്. അന്ന് നല്‍കിയ ഭൂമി എത്രയാണെന്നതില്‍ വ്യക്തതയില്ല. ഭൂമി നല്‍കിയത് സംബന്ധിച്ച ഉത്തരവ് റവന്യു രേഖകളിലില്ല. ആദ്യം നല്‍കിയ ഭൂമിക്ക് പുറമേ 15 സെന്റ് കൂടി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് സര്‍വകലാശാലയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

റീസര്‍വേ പ്രകാരം 55 സെന്റ് ഭൂമി എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ കൈവശമുണ്ടെന്നാണ് പരാതി. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം പുനഃസംഘടിപ്പിക്കപ്പെട്ട കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് സര്‍വകലാശാലയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ പ്രമേയം പാസാക്കിയത്. സിന്‍ഡികേറ്റിലെ കോണ്‍ഗ്രസ് പ്രതിനിധിയായ ആര്‍എസ് ശശികുമാര്‍ നേരത്തെ തന്നെ ഈ വിഷയത്തില്‍ വ്യവഹാരത്തിലായിരുന്നു. ഭൂമി അളക്കുമ്പേള്‍ എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ കൈവശം കൂടുതല്‍ഭൂമിയുണ്ടെങ്കില്‍ തിരിച്ചു പിടിക്കാനാണ് നീക്കം. നേരത്തെ, സിപിഐഎം സംസ്ഥാന സമിതി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇപ്പേള്‍ പഠന ഗവേഷണ കേന്ദ്രം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button