Thiruvananthapuram

ആംസ്റ്റർ ഓവർസീസ് തട്ടിപ്പ്: പാർവതിക്ക് പിന്നാലെ ഭർത്താവിനെയും കൂട്ടുപ്രതികളെയും തേടി പൊലീസ്; ലുക്ക്ഔട്ട് നോട്ടീസ് നീക്കം

Please complete the required fields.




തിരുവനന്തപുരം: വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായാ ഷാജിയുടെ ഭർത്താവിന്റെയും കൂട്ടുപ്രതികളുടെയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പൊലീസ്. കേസിലെ പ്രധാന പങ്കാളിയാണ് വിദേശത്തുള്ള പാർവതിയുടെ ഭർത്താവ് അനീഷ് മേനോൻ.

വിദേശത്തുള്ള മറ്റു സഹായികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വൻതോതിൽ വിദേശ പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിൽ പാർവതിക്കെതിരെ ഇഡി കേസിൽ അന്വേഷണം തുടങ്ങിയിരുന്നു.അതിനിടെ പൊന്നാനി സ്വദേശിയുടെ പരാതിയിൽ‌ ഒരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു പാർവതി മായ പിടിയിലായതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രം​ഗത്തെത്തിയിരുന്നത്

ഇവർക്കെതിരെ 300ഓളം പരാതികളുണ്ടെന്ന് പൊലീസ് പറയുന്നു. പരാതിയുമായി എത്തിവരിൽ കുറച്ച് പേർക്ക് പണം തിരികെ കൊടുത്ത് പരിഹാരം കണ്ടെത്തി. കേസിന്റെ പ്രാഥമിക റിപ്പോർട്ട് പൊലീസ് ഇഡിക്ക് ഇന്നലെ തന്നെ കൈമാറിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇ‍ഡി അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാൽ കേസിൽ പാർവതിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. പോളണ്ട്, അര്‍മേനിയ, കുവൈത്ത് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് 2023 മുതല്‍ 2025 വരെ നിരവധി ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന പരാതി.

നിലവിലെ എഫ്ഐആര്‍പ്രകാരം രണ്ട് കേസുകളിലായി 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണുള്ളത്. പാർവതി പിടിയിലായതിനു പിന്നാലെ അമ്പതിലധികം പരാതികള്‍ പാലാരിവട്ടം പൊലീസിന് ലഭിച്ചു.കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പൊലീസ് അന്വേഷണം വിപുലീകരിച്ചു.

Related Articles

Back to top button