Alappuzha

ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് വീണ് രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം

Please complete the required fields.




ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് രണ്ടരവയസ്സുകാരി ദാരുണമായി മരിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് ഈ ദുരന്തം ഉണ്ടായത്. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ സുഗനാണ് മരിച്ചത്. ‘റെഡ് കാസിൽ വാരാഹരി’ എന്ന ഹൗസ് ബോട്ടിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ബോട്ടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കായലിലേക്ക് കാൽതെറ്റി വീഴുകയായിരുന്നു. ഉടൻതന്നെ ബോട്ട് ജീവനക്കാരും സമീപവാസികളും ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തും മുൻപേ കുട്ടി മരണപ്പെട്ടിരുന്നു.

Related Articles

Back to top button