അടിച്ചുമോനെ 30 കോടി…! ഓണം ബംപറിന്റെ ഭാഗ്യദേവത കണ്ണൂരിൽവിറ്റ ടിക്കറ്റിന്; TL 360615 ന് ഒന്നാം സമ്മാനം

തിരുവനന്തപുരം: 2026ലെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ലോട്ടറി ഭവനിൽ നടന്നു. ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ആരോഗ്യമന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് നിർവ്വഹിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയോടെയാണ് ഇത്തവണ ഓണം ബംപർ വിപണിയിലെത്തിയത്. കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
വൻ സ്വീകാര്യത ലഭിച്ച ലോട്ടറിയുടെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണമായും വിറ്റുതീർന്നു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. രണ്ടാം സമ്മാനമായ 1 കോടി രൂപ 20 ടിക്കറ്റുകൾക്കാണ് ലഭിച്ചത്. TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006.TL 792519 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനമായ 1 കോടി രൂപ ലഭിച്ചത്.
മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ 20 ടിക്കറ്റുകൾക്കാണ് ലഭിച്ചത്. TA 190509, TB 342811, TC 790518, TD 391100, TE 574804, TG 132958, TH 190728, TJ 857456, TK 117233, TL 214267, TA 398143, TB 884286, TC 429837, TD 539041, TE 683330, TG 971190, TH 838226, TJ 484920, TK 540538, TL 340163 എന്നീ ടിക്കറ്റുകളായിരുന്നു മൂന്നാം സമ്മാനമായി 25 ലക്ഷത്തിന് അർഹമായത്.
അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും നൽകും. ഇതിന് പുറമെ 5000, 2000, 1000, 500 രൂപയുടെ മറ്റ് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ. ജില്ലയിൽ മാത്രം 20 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് വിറ്റഴിച്ചത്.





