Kannur
കണ്ണൂരിൽ ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ

കണ്ണൂർ:ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം.
ആരോഗ്യ വെൽനസ് എന്ന ഫിസിയോതെറാപ്പി സെന്റർ ഉടമ ശരത് നമ്പ്യാർ ആണ് അറസ്റ്റിലായത്. 2025 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവതി കൗൺസിലിംഗിനിടെയാണ് പീഡനശ്രമം പുറത്ത് പറഞ്ഞത്. കണ്ണൂരിൽ മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിൽ ശരത് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.





