Alappuzha

കറ്റാനം എല്‍പി സ്‌കൂളിലെ പ്രതിസന്ധി: സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Please complete the required fields.




ആലപ്പുഴ: കറ്റാനം സെന്റ്. സ്റ്റീഫന്‍സ് എല്‍പിസ്‌കൂളിലെ പ്രതിസന്ധിയില്‍ 24 വാര്‍ത്തക്ക് പിന്നാലെ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും. പ്രതിസന്ധി പരിഹരിച്ച് സ്‌കൂള്‍ ഉടന്‍ തുറക്കണമെന്ന് എം ലിജു വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. ക്ലാസുകള്‍ മുടങ്ങിയിട്ടും ബദല്‍ സംവിധാനം ഒരുക്കാത്ത മാനേജ്മെന്റിനെതിരെ ബാലവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

കറ്റാനം ഓര്‍ത്തഡോക്‌സ് വലിയപള്ളി മാനേജ്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് സ്റ്റീഫന്‍സ് എല്‍പി സ്‌കൂളില്‍ അധ്യയനം മുടങ്ങി 21 ആം ദിവസമാണ് മന്ത്രി തല ഇടപെടല്‍. ട്വിന്റിഫോര്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി എം ലിജു ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് തേടി. പ്രശ്‌നം പരിഹരിച്ച്, മുടങ്ങിയ ക്ളാസുകള്‍ ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെട്ടു. തൊട്ടു പിന്നാലെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ കേസെടുത്തു. 41 വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയിട്ടും ബദല്‍ മാര്‍ഗം ഒരുക്കുന്നതില്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയെന്ന് കമ്മീഷന്‍ വിലയിരുത്തി. 110 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ രണ്ട് കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് നഷ്ടമായതോടെയാണ് ക്ളാസുകള്‍ അടച്ചു പൂട്ടിയത്.

കെട്ടിടങ്ങള്‍ അറ്റകുറ്റ പണി നടത്തി ഫിറ്റ്നസ് പുനസ്ഥാപിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. കുട്ടികളെ മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് രക്ഷിതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതോടെ പ്രതിസന്ധിയിലായ രക്ഷിതാക്കളും കുട്ടികളും സ്‌കൂളിന് മുന്നില്‍ സമരവും ആരംഭിച്ചിരുന്നു. എയ്ഡ്ഡ് സ്‌കൂള്‍ അടച്ചു പൂട്ടി മാനേജ്‌മെന്റിന് കീഴിലുള്ള അണ്‍ ഐഡഡ് സ്‌കൂളിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് ശ്രമമെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

Related Articles

Back to top button