Ernakulam

അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ. കേസ്; മൂന്നാം പ്രതി കാവ്യയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

Please complete the required fields.




കൊച്ചി: അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എം.ഡി.എം.എ. കേസിൽ മൂന്നാം പ്രതിയായ കാവ്യയ്ക്കും കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഈ കേസിലെ മറ്റൊരു പ്രതിയായ കീർത്തനയ്ക്കും ജാമ്യം ലഭിച്ചിരുന്നു.

പിടികൂടിയ എം.ഡി.എം.എ. വാണിജ്യ അളവിൽ ഇല്ലാത്തതിനാൽ എൻ.ഡി.പി.എസ്. കേസ് നിലനിൽക്കില്ലെന്നതായിരുന്നു ജാമ്യാപേക്ഷയിലെ പ്രധാന വാദം. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി ഇനി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കാവ്യയ്ക്ക് ജാമ്യം നൽകിയത്.
കഴിഞ്ഞ ജൂലൈ 25-നാണ് കേസിൽ കാവ്യയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കാവ്യക്ക് വ്യക്തമായ പങ്കുണ്ടെന്നായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബാങ്ക് അക്കൗണ്ട് വഴി പണമിടപാട് നടത്തിയതിൽ കാവ്യയും പ്രധാനിയാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

നാലാം പ്രതി നീഷ്മ, അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരാണ് കേസിൽ നിലവിൽ കസ്റ്റഡിയിലുള്ള മറ്റ് പ്രതികൾ. ഇവരുടെ ജാമ്യാപേക്ഷയും വരും ദിവസങ്ങളിൽ കോടതി പരിഗണിക്കും. എം.ഡി.എം.എ. വിൽപനയും സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നത് വയനാട് സ്വദേശിയായ ഷിന്റോയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇയാളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ആറുമാസത്തിനിടെ ഏകദേശം ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് കണ്ടെത്തൽ. അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരെല്ലാം ജിജിലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. തുടർന്ന് ഈ തുക ജിജിലിന്റെ അക്കൗണ്ടിൽ നിന്ന് വയനാട് സ്വദേശിയായ ഷിന്റോയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങൾ വഴിയാണ് ഇയാളും അധ്യാപികമാരും ലഹരി വിൽപ്പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പേരാമ്പ്ര ബി.ആർ.സി.യിൽ താൽക്കാലിക സ്പെഷ്യലിസ്റ്റ് അധ്യാപികമാരായി ജോലി ചെയ്തിരുന്നവരായിരുന്നു ഇവർ മൂവരും. കേസിൽ പ്രതികളായതിനെത്തുടർന്ന് പിന്നീട് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

സോഷ്യൽ മീഡിയ വഴിയാണ് ഇയാളും അധ്യാപികമാരും ലഹരി വിൽപ്പന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പേരാമ്പ്ര ബി.ആർ.സി.യിൽ താൽക്കാലിക സ്പെഷ്യലിസ്റ്റ് അധ്യാപികമാരായി ജോലി ചെയ്തിരുന്നവരായിരുന്നു മൂവരും. കേസിൽ പ്രതികളായതിനെത്തുടർന്ന് സ്കൂളിൽ നിന്നും ഇവരെ പിരിച്ചു വിട്ടിരുന്നു.

Related Articles

Back to top button