Malappuram

പൂക്കോട്ടുംപാടം കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

Please complete the required fields.




മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തി. ടി.കെ. ഉന്നതിയിലെ സജിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ കാണാതായ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.

മലവെള്ളപ്പാച്ചിലിൽ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. സജിതയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് പ്രദേശത്ത് നടത്തിവന്ന തിരച്ചിൽ പൂർത്തിയായത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), അഗ്നിരക്ഷാസേന, പൊലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂർ സ്വദേശി കുപ്പനത്ത് സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരെയാണ് അപകടത്തിൽ നേരത്തെ തിരിച്ചറിഞ്ഞിരുന്നത്. ദുരന്തമുഖത്ത് നിന്ന് ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്താനും സാധിച്ചിരുന്നു.

അപകടസമയത്ത് പുഴയോരത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും വനമേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് പുഴയിലെ ജലനിരപ്പും ഒഴുക്കും പെട്ടെന്ന് ഉയർന്നതാണ് മലവെള്ളപ്പാച്ചിലിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button