India

രാജ്യം നടുങ്ങിയ നിതാരി കൊലപാതക പരമ്പരയിലെ പ്രതി മരിച്ച നിലയിൽ; മൃതദേഹം ചായക്കടയിൽ

Please complete the required fields.




ഹരിദ്വാർ: രാജ്യത്തെ നടുക്കിയ നിതാരി കൊലപാതക പരമ്പര കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സുരേന്ദർ കോലി മരിച്ച നിലയിൽ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഇയാളെ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ചായക്കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി തുടർനടപടികൾ സ്വീരിച്ചു. പോലീസ് എത്തി പരിശോധിച്ച ശേഷമാണ് മരിച്ചത് സുരേന്ദർ കോലിയാണെന്ന് തിരിച്ചറിഞ്ഞത്.

ഏതാനും മാസങ്ങളായിൽ ഇയാൾ ഹരിദ്വാറിൽ താമസിച്ച് വാടകയ്ക്ക് ചായക്കട നടത്തിവരികയായിരുന്നു. കടയിൽനിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.

2005-2006 കാലഘട്ടത്തിൽ നോയിഡയിലെ നിതാരിയിൽ കുട്ടികളും യുവതികളും ഉൾപ്പെടെ നിരവധി പേർ ക്രൂരമായി കൊല്ലപ്പെട്ട കേസിലാണ് സുരേന്ദർ കോലിയും ഇയാളുടെ തൊഴിലുടമയായിരുന്ന മോണിന്ദർ സിങ് പന്ധേറും അറസ്റ്റിലായത്.കേസിൽ സുരേന്ദർ കോലിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവവും അന്വേഷണത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി കോടതി കോലിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

Related Articles

Back to top button