Kozhikode

സിപിഐഎം എല്ലാ ഘട്ടത്തിലും സ്വയം വിമർശനവും തിരുത്തലും നടത്താറുണ്ട്: ആദർശ് എം സജി

Please complete the required fields.




കോഴിക്കോട്: സിപിഐഎമ്മിൽ എല്ലാ ഘട്ടത്തിലും സ്വയം വിമർശനവും തിരുത്തലും നടത്താറുണ്ടെന്ന് സംസ്ഥാന സമിതിയിലെ ക്ഷണിതാവായ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. യുവജനങ്ങൾ വന്നു എന്നത് കൊണ്ട് ഗുണം എന്നല്ല. എല്ലാ പ്രായക്കാരുടെയും അനുഭവ സമ്പത്ത് ഉള്ള പാർട്ടിയാണിത്. സംഘടന വീഴ്ച ഉണ്ടായിരുന്നിരിക്കാം പക്ഷെ അതെല്ലാം ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ ആണ് പാർട്ടി തീരുമാനമെന്നും ആദർശ് എം സജി ട്വന്റിഫോറിനോട് പറഞ്ഞു.പാർട്ടി പറയുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്. യുഡിഎഫ് നടത്തുന്ന സംഘപരിവാർ വൽക്കരണത്തെ എതിർക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.

അതേസമയം,സംസ്ഥാന സമിതിയിൽ 9 പേരെ പുതുതായി ഉള്‍പ്പെടുത്തി. ഒന്‍പത് വിദ്യാര്‍ഥി യുവജന നേതാക്കളാണ് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജെയ്ക്ക് സി തോമസ്, ആദര്‍ശ് സജി, പി എസ് സഞ്ജീവ്, എം ശിവപ്രസാദ്, എം വിജിന്‍, എന്‍ സുകന്യ, ഒ എസ് അംബിക, സുബൈദ ഇസഹാക് എന്നിവരെയാണ് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത്. ഒന്‍പത് പേരും ക്ഷണിതാക്കളാണ്.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിനെതിരെയാണ് വിപുലീകൃത സംസ്ഥാന സമിതിയില്‍ ഏറ്റവും കൂടുതല്‍ വിരമര്‍ശനമുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിന്റെ ദൗര്‍ബല്യം പരിഹരിക്കുന്നതിനായി പുതിയ നേതാക്കളെ ഉള്‍പ്പെടുത്തുകയായിരുന്നു.

Related Articles

Back to top button