Thiruvananthapuram

വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താനാകില്ല, അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ജനങ്ങൾ സഹകരിക്കണം’- വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് പെട്ടെന്ന് നിർത്താൻ സാധിക്കില്ലെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്നും വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ട്. എന്നാൽ ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി തടസ്സപ്പെടേണ്ട സാഹചര്യമാണുള്ളതെന്നും ജനങ്ങൾ ഈ പ്രതിസന്ധിയിൽ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ആയിരം മെഗാവാട്ടിലധികം വർദ്ധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് വൈദ്യുതി ഉപയോഗം കുത്തനെ ഉയരാൻ കാരണമായി. മാർക്കറ്റിൽ നിന്ന് പെട്ടെന്ന് വാങ്ങി വിതരണം ചെയ്യാൻ കഴിയുന്ന ഒന്നല്ല വൈദ്യുതി. കൃത്യമായ കരാറുകളിൽ ഏർപ്പെടാനും റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിക്കാനും സമയമെടുക്കും. മുൻ സർക്കാരിന്റെ നടപടികളിലെ വീഴ്ചകളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു.

കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് നിലവിൽ സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്ക് ശേഷം പുതിയ വലിയ പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ല. ആണവനിലയങ്ങൾ പോലുള്ള പദ്ധതികളെ സംസ്ഥാനം എതിർക്കുകയുമാണ്.

സോളാർ ഊർജ്ജം ഉപയോഗിക്കുന്നുണ്ടെങ്കിലും രാത്രികാലങ്ങളിൽ അത് ശേഖരിച്ചു വെക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ നിലവിലില്ല. ബ്രഹ്മപുരത്ത് അടക്കം പുതിയ പദ്ധതികൾ ആരംഭിക്കുന്നുണ്ടെന്നും ഹ്രസ്വ-ദീർഘകാല കരാറുകളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button