Thiruvananthapuram

മുതിർന്ന മാധ്യമപ്രവർത്തകനും ബി.ജെ.പി നേതാവുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Please complete the required fields.




തിരുവനന്തപുരം:മുതിർന്ന മാധ്യമപ്രവർത്തകനും ബി.ജെ.പി സംസ്ഥാന സമിതിയംഗവുമായ കെ. കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടോളമായി കേരളത്തിലെ മാധ്യമ-രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രഗത്ഭ വ്യക്തിത്വമായിരുന്നു അദ്ദേഹം.

‘ജന്മഭൂമി’ ദിനപത്രത്തിന്റെ റെസിഡന്റ് എഡിറ്ററായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥിയായി കണ്ണൂർ, പേരാവൂർ നിയമസഭാ മണ്ഡലങ്ങളിൽ നിന്നും അദ്ദേഹം ജനവിധി തേടിയിട്ടുണ്ട്. മികച്ച എഴുത്തുകാരൻ കൂടിയായ കെ. കുഞ്ഞിക്കണ്ണൻ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ബി.ജെ.പി നേതാവ് കെ.ജി. മാരാറുടെ ജീവചരിത്രം ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ രചനകൾ ഏറെ ശ്രദ്ധേയവും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടവയുമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ മാധ്യമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും

Related Articles

Back to top button