Ernakulam

അയൽവീട്ടിൽ ഉറങ്ങാൻ പോയതിനിടയിൽ ദുരന്തം; കൊച്ചിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

Please complete the required fields.




കൊച്ചി: കൊച്ചി എടവനക്കാട് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. അണിയൽ മാർക്കറ്റിന് സമീപം കോഴിപ്പറമ്പിൽ വീട്ടിൽ സജീവന്റെ ഭാര്യ ബിന്ദു (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭർത്താവ് ജോലി ആവശ്യത്തിനായി പുറത്തുപോയതിനാൽ ബിന്ദു രാത്രിയിൽ ഉറങ്ങാൻ അയൽവീട്ടിലേക്ക് പോയിരുന്നു.

അവിടെയെത്തി അയൽക്കാരോട് കാലിന് വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അണലിയാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ മുരുക്കുംപാടം പൊതുശ്മാശാനത്തിൽ നടക്കും.

Related Articles

Back to top button