Idukki

മൂന്നാറിൽ വീണ്ടും കടുവ ഭീതി…! പട്ടാപ്പകൽ എസ്റ്റേറ്റ് റോഡിൽ കടുവയിറങ്ങി, വാഹനത്തിന്റെ ശബ്ദം കേട്ടതോടെ തേയിലത്തോട്ടത്തിലേക്ക് മറഞ്ഞു

Please complete the required fields.





മൂന്നാർ: മൂന്നാറിൽ വീണ്ടും കടുവ ഭീതി. പട്ടാപ്പകൽ എസ്റ്റേറ്റ് റോഡിൽ കടുവയിറങ്ങി. ഇന്നലെ രാവിലെ ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിക്കുടി ഡിവിഷനിൽ നിന്ന് സൈലന്റ്‌വാലിയിലേക്ക് പോകുന്ന റോഡിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്.

റോഡിലൂടെ നടന്ന കടുവ, വാഹനത്തിന്റെ ശബ്ദം കേട്ടതോടെ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് മറയുകയായിരുന്നു. ഒരാഴ്ച മുൻപ് സൈലന്റ്‌വാലി ഡിവിഷനിൽ കടുവയിറങ്ങി മേയാൻ വിട്ടിരുന്ന പശുവിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു.

Related Articles

Back to top button