Malappuram

കുഞ്ഞിനെ ഒന്ന് മാറോട് ചേർക്കാൻ പോലും പറ്റിയില്ല! മലപ്പുറത്ത് പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

Please complete the required fields.





മലപ്പുറം: പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. മഞ്ചേരി മാരിയാട് സ്വദേശി പി. മുഹമ്മദ് വാസിമിന്റെ ഭാര്യ റീം സിതാരയാണ് (24) മരിച്ചത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവശേഷമുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണം.

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുഞ്ഞ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് റീം സിതാര കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.

പ്രസവശേഷം രക്തസ്രാവമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവതിക്ക് രക്തം നൽകിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ശനിയാഴ്ച പുലർച്ചെ മരിച്ചു.മരണകാരണം പ്രസവസമയത്തെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തുണ്ട്.കൊണ്ടോട്ടി തുറക്കൽ ജാബിർ പള്ളത്തിലിന്റെയും ഷറീന മണ്ണാരിലിന്റെയും മകളാണ് റീം സിതാര.

Related Articles

Back to top button