Idukki

മുൻ എംഎൽഎയും മുൻ ഡിസിസി പ്രസിഡന്റുമായ ജോസ് കുറ്റിയാനി അന്തരിച്ചു

Please complete the required fields.




തൊടുപുഴ: മുന്‍ എംഎല്‍എയും ഇടുക്കി ഡിസിസി പ്രസിഡന്റുമായിരുന്ന ജോസ് കുറ്റിനായി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ 11നായിരുന്നു അന്ത്യം.

ദീര്‍ഘകാലം എഐസിസി അംഗവും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്നു. ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ പെറ്റിഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇടക്കാലത്ത് അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്തുപോയ ജോസ് കുറ്റിയാനി 2022ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. ഇടുക്കി ജില്ല രൂപീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു ജോസ് കുറ്റിയാനി.

ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവ് ആയിരുന്നു. രാഷ്ട്രീയത്തിലേക്ക് സജീവമാകും മുമ്പ് അദ്ദേഹം ഹൈക്കോടതി അഭിഭാഷകനായി ഓദ്യോഗിക ജീവിതം ആരംഭിച്ചിരുന്നു.2009ല്‍ എന്‍സിപി പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചു. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button