Thiruvananthapuram

48 മണിക്കൂറിൽ കൂടിയത് 3400 രൂപ; പിന്നാലെ സ്വർണവിലയിൽ വൻ കുതിച്ചുചാട്ടത്തിന് വിരാമം

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 14,190 രൂപയായി മാറി. ഒരു പവന് 1,13,520 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവാണ് ഉണ്ടായിരുന്നത്. വെറും 48 മണിക്കൂറിനുള്ളിൽ 3,400 രൂപയോളമാണ് സ്വർണത്തിന് വർധിച്ചിരുന്നത്. ആഗോള വിപണിയിലെ സ്വർണ വിലയിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ സംസ്ഥാന വിപണിയിലും നേരിട്ട് പ്രതിഫലിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വെള്ളി നിരക്ക്.

Related Articles

Back to top button