India

മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി; ദാരുണ സംഭവം ഭർത്താവുമായുള്ള വിവാഹമോചന നടപടികൾക്കിടെ

Please complete the required fields.




കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ ബൃഷ്ടി മുഖർജി ആണ് മരിച്ചത്.

ബംഗാളിലെ ബിർഭുമിലുള്ള രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാലാണ് മൃതദേഹം കണ്ടെത്തിയത്. മമത ബാനർജിയുടെ കസിനും പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവുമായ നിഹാർ മുഖർജിയുടെ മകളാണ് ബൃഷ്ടി മുഖർജി.

ചൊവ്വാഴ്ച രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വീടിൻ്റെ രണ്ടാംനിലയിലാണ് ബൃഷ്ടി മുഖർജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.മരണകാരണം വ്യക്തമല്ല. ഭർത്താവുമായി വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

ബോൽപുരിലെ അപ്പർ പ്രൈമറി സ്കൂളിൽ അനധ്യാപികയായിരുന്ന ബൃഷ്ടി മുഖർജിക്ക് 2023 മാർച്ചിൽ ജോലി നഷ്ടപ്പെട്ടിരുന്നു. അനധികൃതമായി ജോലിയിൽ പ്രവേശിച്ചുവെന്ന് കണ്ടെത്തലിനെ തുടർന്ന് ബൃഷ്ടി മുഖർജി അടക്കം 26,000 അധ്യാപക – അനധ്യാപകർക്കാണ് ജോലി നഷ്ടപ്പെട്ടിരുന്നത്.നിയമനം റദ്ദാക്കുന്ന നടപടി കൊൽക്കത്ത ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും ശരിവെച്ചിരുന്നു. കോടതിയിൽ നിന്ന് പ്രതികൂല വിധി ഉണ്ടായതിനെ തുടർന്ന് ബൃഷ്ടി മുഖർജി മാനസ്സികമായി തകർന്നിരുന്നതായി പറയപ്പെടുന്നു.

Related Articles

Back to top button