Kasargod

മൗവ്വലിൽ വൈദ്യുതി ലൈനിൽ തട്ടി കൂറ്റൻ ട്രക്കിന് തീപിടിച്ചു; നാല് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു

Please complete the required fields.




മൗവ്വൽ : വൈദ്യുതി ലൈനിൽ തട്ടി കൂറ്റൻ ട്രക്കിന് തീപിടിച്ചു. പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ മൗവ്വൽ വഴിയാണ് കടന്നുപോയിരുന്നത്.

ഇതിനിടെയാണ് ചെറിയ വാഹനങ്ങൾ മാത്രം കടന്നുപോകാൻ സൗകര്യമുള്ള റോഡിലൂടെ വലിയ ട്രക്ക് കടന്നുപോയപ്പോൾ വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചത്.
തീ പടർന്നതിനെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവമറിഞ്ഞ് ഏകദേശം നാല് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഒരു മണിക്കൂറോളമായി ട്രക്കിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പോലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ട്രക്കിന് തീപിടിച്ചതിനെ തുടർന്ന് മൗവ്വൽ വഴിയുള്ള ഗതാഗതത്തെയും ബാധിച്ചു.

Related Articles

Back to top button