World

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

Please complete the required fields.




റോം:ഫുട്ബോൾ ഇതിഹാസവും എക്കാലത്തെയും മികച്ച ഡിഫൻഡർമാരിൽ ഒരാളുമായ ഇറ്റലിയുടെ ഫ്രാങ്കോ ബറേസി (66) മിലാനിൽ അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു.

1977 മുതൽ 1997 വരെ 20 വർഷം എസി മിലാന് വേണ്ടി മാത്രം പന്തുതട്ടി ‘വൺ ക്ലബ്ബ് മാൻ’ പദവി നേടിയ താരമാണ്. കളിയിലെ ശാന്തതയും കൃത്യതയാർന്ന ടാക്കിളുകളും കൊണ്ട് പ്രതിരോധത്തിൽ വിപ്ലവം തീർത്ത അദ്ദേഹത്തെയാണ് താൻ നേരിട്ടതിൽ ഏറ്റവും മികച്ച ഡിഫൻഡറെന്ന് ഡിയേഗോ മറഡോണ വിശേഷിപ്പിച്ചത്.

1982-ൽ ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമിലും 1994-ൽ ടീമിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനുമായിരുന്നു. ദേശീയ ടീമിനായി 81 മത്സരങ്ങൾ കളിച്ചു. എസി മിലാനൊപ്പം 6 സീരീ എ കിരീടങ്ങളും 3 യുവേഫ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ ബറേസിയുടെ ‘6-ാം നമ്പർ’ ജേഴ്സി ക്ലബ്ബ് ഇതിനകം റിട്ടയർ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ആഗോള ഫുട്ബോൾ ലോകം ആദരാഞ്ജലികൾ അർപ്പിച്ചു.

Related Articles

Back to top button