Kollam

കുളത്തൂപ്പുഴയിൽ 90 വയസ്സുകാരിയുടെ മൃതദേഹം അഞ്ച് ദിവസത്തോളം പൂജ നടത്തി, മകൻ കസ്റ്റഡിയിൽ

Please complete the required fields.




കൊല്ലം: കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം അഞ്ച് ദിവസത്തോളം വീട്ടിനുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ആർ.പി.എഫ്.-2എഫ് കോളനിയിൽ ചിന്ന രമു (90) ആണ് മരിച്ചത്. മരണവിവരം പുറത്തറിയിക്കാതെ വയോധികയുടെ മൃതദേഹം കട്ടിലിൽ പുതപ്പിച്ചു വെച്ച ശേഷം മകൻ കൃഷ്ണസ്വാമി സമീപം പൂജ നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

കാസർകോട് നിന്ന് മുത്തശ്ശിയെ കാണാൻ എത്തിയ കൃഷ്ണസ്വാമിയുടെ മകളാണ് വീട്ടിൽ മൃതദേഹം കിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ അവൾ വിവരം സമീപവാസികളെ അറിയിക്കുകയും, തുടർന്ന് വാർഡ് അംഗം വഴി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കുളത്തൂപ്പുഴ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കൃഷ്ണസ്വാമിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button