Ernakulam

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

Please complete the required fields.




കൊച്ചി : സ്വർണവിപണിയിൽ ആശ്വാസകരമായ മാറ്റങ്ങൾ. കുത്തനെ ഉയർന്ന സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചുവന്ന വിലയിൽ നിന്ന് പിൻവാങ്ങി സ്വര്‍ണവിലയിൽ ഇന്ന് പവന് 1,104രൂപ കുറഞ്ഞ് 1,04, 800ലെത്തി.

13,100രൂപയാണ് ഒരു ഗ്രാമിന് ഇന്ന് രാവിലെയുള്ള വില. കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിലെത്തിയിരുന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു വില. ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായത്.

അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടവും ഡോളറിന്റെ മൂല്യത്തിലെ മാറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. തുടർച്ചയായ ഇടിവ് വിവാഹം, മറ്റ് ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം നൽകുന്നുണ്ട്.

Related Articles

Back to top button