Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി; തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ

Please complete the required fields.




പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ചാലിക്കരയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാണാതായ വയോധികന്റേതാണെന്ന് സംശയം. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടിയാണ് ചാലിക്കര കാക്കാമാക്കൂല്‍ മീത്തല്‍ കുഞ്ഞിക്കണ്ണന്‍ എന്നയാളുടെ വീടിന് സമീപം സമീപവാസികള്‍ അസ്ഥികൂടം കണ്ടെത്തിയത്. ഒറ്റക് താമസിക്കുന്ന ഇദ്ദേഹത്തെ കുറച്ചു ദിവസങ്ങളായി പുറത്ത് കാണാനില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

വിദേശത്തായിരുന്ന മരുമകന്‍ വിളിച്ച് അറിയിച്ചത് പ്രകാരം സമീപവാസികള്‍ വന്നു നോക്കിയപ്പോളാണ് അസ്ഥികൂടം കണ്ടത്. തലയോട്ടിയും എല്ലുകളും വേറിട്ട നിലയിലാണ്. ഏകദേശം ഒരു മാസത്തെ പഴക്കം തോന്നിക്കുന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. വിദഗ്ധ പരിശോധനകള്‍ക്കായി ഫോറന്‍സിക്ക് വിഭാഗവും സ്ഥലത്ത് എത്തും

Related Articles

Back to top button