Ernakulam

കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു

Please complete the required fields.




കൊച്ചി : കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയായി. ഇന്നലെ 1,06,200 രൂപയായിരുന്നു പവന്‍ വില.

ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് നേരിട്ടിരിക്കുന്നത്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവാണ്. ട്രോയ് ഔണ്‍സിന് 23 ഡോളര്‍ കുറഞ്ഞ് 4108 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളി ഒരു ശതമാനത്തിലേറെ ഇടിഞ്ഞ് 59.7 ഡോളറിലെത്തി.

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യമുണ്ടായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ച എണ്ണ വിലയില്‍ ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ബാരലിന് 0.38 ശതമാനം ഇടിഞ്ഞ് 76 ഡോളറിലെത്തി

Related Articles

Back to top button