India

മുംബൈയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് സിനിമാ നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘം അറസ്റ്റിൽ

Please complete the required fields.




മുംബൈ: സിനിമാ മേഖലയിലെ പ്രമുഖ നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘത്തെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മറാഠി സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്യുന്ന നടിയും ബംഗാളി, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മറ്റൊരു നടിയുമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. മുംബൈ ഗിർഗാവിലുള്ള ഒരു പ്രമുഖ ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.

സിനിമാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഒരു മേക്കപ്പ്മാനാണ് ഈ പെൺവാണിഭ സംഘത്തിന്റെ തലവൻ. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസിന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗിർഗാവിലെ ഹോട്ടലിൽ മിന്നൽ റെയ്ഡ് നടത്തിയത്.

പ്രതികൾ തമ്പടിച്ചിരുന്ന ഹോട്ടലിന്റെ നടത്തിപ്പുകാർക്ക് ഈ അനധികൃത ഇടപാടുകളിൽ പങ്കുണ്ടോയെന്ന കാര്യം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. സംഘത്തെക്കുറിച്ചും ഇവരുടെ ഇടപാടുകാരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.

Related Articles

Back to top button