
കണ്ണൂർ: ബകണ്ണൂർ ബർണശ്ശേരി മുഹിയുദ്ദീൻ ജുമാമസ്ജിദിന് നേരെ പട്ടാപ്പകൽ അക്രമം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്.
രണ്ട് ജനലിന്റെ ചില്ലുകൾ തകർന്നു. മദ്രസയിൽ കുട്ടികൾ ഉള്ളപ്പോഴായിരുന്നു സംഭവം. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒന്നാം നിലയിലെ മദ്റസയിലെ ജനൽ ഗ്ലാസും രണ്ടാം നിലയിലെ നമസ്കാര മുറിയിലെ ജനൽ ഗ്ലാസുമാണ് കല്ലേറിൽ തകർന്നത്.
സൺഷേഡിനും കേടുപാടുകൾ സംഭവിച്ചു. കരിങ്കൽ കഷണങ്ങളും ഓട്ടിൻ കഷണങ്ങളും കോമ്പൗണ്ടിൽ ചിതറിയ നിലയിലാണ്. പള്ളി സെക്രട്ടറി ഗസാലി കണ്ണൂർ സിറ്റി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരുകയാണ്. സമീപപ്രദേശങ്ങളിൽ പകൽ സമയങ്ങളിലടക്കം ലഹരി മാഫിയ തമ്പടിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.





