Thiruvananthapuram

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശനിയാഴ്ച മുതൽ മഴ ശക്തമാകും, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം നേരിയ മഴയ്ക്ക് സാധ്യത. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി ഇന്നും നാളെയും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല.

എന്നാൽ ശനിയാഴ്ച മുതൽ വീണ്ടും മഴക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. എന്നാൽ ഈ വർഷം സംസ്ഥാനത്ത് ലഭിച്ച മഴയിൽ ഗണ്യമായ കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മഴക്കുറവ് വൈദ്യുതി ഉൽപ്പാദനം, കൃഷി, ജലസേചനം, കുടിവെള്ള ലഭ്യത തുടങ്ങിയ മേഖലകളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് കുറയുന്നതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.അതേസമയം കേരള കർണാടക ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

Related Articles

Back to top button