Malappuram

നിലമ്പൂരിൽ അനധികൃതമായി സ്റ്റോറൂമിൽ ഒളിപ്പിച്ച വെടിയുണ്ടകൾ പിടികൂടി

Please complete the required fields.




നിലമ്പൂർ : വീട്ടിൽ അനധികൃതമായി സൂക്ഷിച്ച നാടൻ തോക്കിൽ ഉപയോഗിക്കുന്ന 10 വെടിയുണ്ടകൾ നിലമ്പൂർ പൊലീസ് പിടിച്ചെടുത്തു. മമ്പാട് ഒടായിക്കൽ സ്വദേശി മംഗലശ്ശേരി ഷെരീഖിന്റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം 5.30 മണിയോടെ ഷെരീഖിന്റെ ഒടായിക്കലുള്ള വീട്ടിൽ നിലമ്പൂർ എസ്ഐ സിപി ജാബിർ നടത്തിയ പരിശോധനയിലാണ് തിരകൾ കണ്ടെടുത്തത്.

സ്റ്റോറൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു തിരകൾ. ഇയാൾ മൃഗ വേട്ടയ്ക്കായി സൂക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. പരിശോധന നടത്തുന്ന സമയം പ്രതി വീട്ടിൽ ഉണ്ടായിരുന്നില്ല. ഷെരീനെതിരെ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Related Articles

Back to top button