Kollam

കോടതിക്കുള്ളിൽ ‘കാപ്പാ’ പ്രതികളുടെ മാസ് റീൽസ് ചിത്രീകരണം കേസെടുത്ത് പൊലീസ്

Please complete the required fields.




കൊല്ലം: കോടതിക്കുള്ളിൽ കാപ്പാകേസ് പ്രതികൾ ഉൾപ്പെടെയുള്ള ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ കൊല്ലം വെസ്റ്റ് പോലീസ് സ്വമേധയാ കേസെടുത്തു. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് കോടതി (3) പരിസരത്താണ് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ചത്.

‘അക്ഷയ് പാരിപ്പള്ളി’ എന്ന ഇൻസ്റ്റാഗ്രാം/സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഈ റീൽസ് പുറത്തുവിട്ടത്. പൊതുസേവകരെയും പൊതുസമൂഹത്തെയും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സിനിമാ സംഭാഷണങ്ങളാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നൽകിയിരിക്കുന്നത്. “അവന്റെയൊക്കെ കൈ മാത്രമല്ല, കാലും വെട്ടണം” എന്ന ഡയലോഗോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

പ്രതികൾ കോടതിയുടെ വിചാരണക്കൂട്ടിനുള്ളിൽ നിൽക്കുന്നതും, തുടർന്ന് മാസ്സ് സ്റ്റൈലിൽ കോടതിക്ക് പുറത്തേക്ക് നടന്നു വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പൊതുസമൂഹത്തിന് കടുത്ത ഭീഷണിയും ക്രമസമാധാന നിലയ്ക്ക് വെല്ലുവിളിയും ഉണ്ടാക്കുന്ന രീതിയിലാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നതെന്ന് പോലീസ് പ്രതികരിച്ചു. അതീവ സുരക്ഷയുള്ള കോടതി വളപ്പിൽ കയറി ഇത്തരമൊരു ദൃശ്യം ചിത്രീകരിച്ചതിനെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. വീഡിയോയുടെ ഉറവിടവും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താൻ കൊല്ലം വെസ്റ്റ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Related Articles

Back to top button