Kozhikode

കോഴിക്കോട് കല്ലാച്ചിയിൽ യാത്രയ്ക്കിടെ സ്‌കൂട്ടറിനുള്ളിൽ കണ്ടെത്തിയ പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു

Please complete the required fields.




നാദാപുരം: കല്ലാച്ചി ടൗണിൽ പാർക്ക് ചെയ്ത സ്‌കൂട്ടറിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. പച്ചക്കറി വ്യാപാരിയായ പൂലോറോത്ത് മുസ്തഫയുടെ സ്‌കൂട്ടറിലാണ് പാമ്പ് കയറിപ്പറ്റിയത്.

വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ കല്ലാച്ചിയിലെ കടയിലെത്തിയ മുസ്തഫ വാഹനം പാർക്ക് ചെയ്ത് കടയിലേക്ക് പോകുന്നതിനിടെയാണ് പാമ്പിനെ സീറ്റിനുള്ളിൽ സഹോദരൻ നജീബ് കണ്ടത്. ഉടൻ തന്നെ മെക്കാനിക്കെത്തി സ്‌കൂട്ടറിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്.

പുറത്തിറങ്ങിയ പാമ്പിനെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു. ജനത്തിരക്കേറിയ ടൗണിൽ സ്‌കൂട്ടറിനുള്ളിൽ പാമ്പിനെ കണ്ടത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി.

Related Articles

Back to top button