India

എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​നി സൗ​ജ​ന്യ​യാ​ത്ര

Please complete the required fields.




ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ഇ​നി മു​ത​ല്‍ ബ​സ് യാ​ത്ര സൗ​ജ​ന്യം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സ​സ്ഥ​ല​ത്ത് നി​ന്ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ബ​സ് ചാ​ർ​ജ് ന​ൽ​കാ​തെ യാ​ത്ര ചെ​യ്യാം.

കോ​ണ്‍ഗ്ര​സ് സ​ര്‍ക്കാ​റി​ന്‍റെ ഗ്യാ​ര​ണ്ടി പ​ദ്ധ​തി​യാ​യ ‘ശ​ക്തി’ പ്ര​കാ​രം വി​ദ്യാ​ര്‍ഥി​നി​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ള്‍ സൗ​ജ​ന്യ ബ​സ് യാ​ത്ര​പ​ദ്ധ​തി​യി​ലേ​ക്ക് ആ​ണ്‍കു​ട്ടി​ക​ളെ​ക്കൂ​ടി ഉ​ള്‍പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.തു​ട​ര്‍ന്ന് ക​ർ​ണാ​ട​ക​യി​ലെ എ​ല്ലാ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ൾ​ക്കും സൗ​ജ​ന്യ ബ​സ് യാ​ത്ര സൗ​ക​ര്യം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​ത വ​കു​പ്പ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ത​മി​ഴ്‌​നാ​ട്, കേ​ര​ളം, ഗോ​വ എ​ന്നി​വ​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലും സ്ഥി​തി ചെ​യ്യു​ന്ന അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ൾ​ക്കും ആ​നു​കൂ​ല്യം ബാ​ധ​ക​മാ​ണ്.

ക​ർ​ണാ​ട​ക​യി​ൽ താ​മ​സി​ക്കു​ന്ന അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​തും ക​ർ​ണാ​ട​ക​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​തു​മാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​വും.ക​ർ​ണാ​ട​ക​യി​ലു​ട​നീ​ള​മു​ള്ള സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ഐ.​ടി.​ഐ​ക​ൾ, ഡി​പ്ലോ​മ സ്ഥാ​പ​ന​ങ്ങ​ൾ, പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ൾ, മ​റ്റ് അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന യോ​ഗ്യ​രാ​യ വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും.

Related Articles

Back to top button