Kozhikode

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; ട്രോളിങ് നിരോധന കാലയളവിലെ സൗജന്യ റേഷന് അപേക്ഷ ക്ഷണിച്ചു

Please complete the required fields.




കോഴിക്കോട്: ട്രോളിങ് നിരോധനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള സൗജന്യ റേഷൻ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു.

ബോട്ടുകളിലെ തൊഴിലാളികൾ, പീലിങ് ഷെഡ് ജീവനക്കാർ എന്നിവർക്ക് വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ്, മത്സ്യബന്ധനയാന/പീലിങ് ഷെഡ് ഉടമയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവന്‍ ഓഫീസുകളില്‍ ജൂണ്‍ 15നകം ഹാജരാക്കണം.

ജൂൺ 9 മുതൽ ജൂലൈ 31 വരെയാണ് ഈ വർഷത്തെ ട്രോളിങ് നിരോധനം. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഭവനുകളിലോ ജില്ലാ ഓഫീസിലോ 0495 2383780 നമ്പറിലോ ബന്ധപ്പെടാം.

Related Articles

Back to top button