Thiruvananthapuram
കേരളത്തിന്‍റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷം’; സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിന്‍റെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേരളത്തിന്‍റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് ധവളപത്രത്തില്‍ പറയുന്നു.
ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. 48,733 കോടിയുടെ കുടിശ്ശിക ബാധ്യതകള്‍ പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തു. വരുമാനത്തിന്‍റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവാക്കുന്നു.വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രം വ്യക്തമാക്കുന്നു. കിഫ്ബിക്ക് 21,000 കോടിയുടെ വായ്പാബാധ്യത ഉണ്ടെന്നും ധവളപത്രം വ്യക്തമാക്കി.
2026-ൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.





