Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസം വീണ്ടും സ്വർണ വിലയിൽ ഇടിവ്. ഇന്ന് രാവിലെ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കനുസരിച്ച് ഗ്രാമിന് 75 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 14,320 രൂപയും പവന് 1,14,560 രൂപയുമാണ് ഇന്ന് കേരളത്തിലെ സ്വർണത്തിന്റെ വില.

കഴിഞ്ഞ ദിവസം 1,15, 160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള മാറ്റമില്ലെങ്കിലും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് വിപണിയിലുണ്ടായത്. സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളി വില 285 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,850 രൂപയാണ്.

Related Articles

Back to top button