
കൊച്ചി: ആശങ്കയിൽ ഉപഭോക്താക്കൾ ….. കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14580 രൂപയും പവന് 1,16,640 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,561 ഡോളറായി. 18.19 ഡോളറാണ് കൂടിയത്. 0.40 ശതമാനമാണ് വർധന. ശനിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. 1,16,640 രൂപയായിരുന്നു ഒരു പവന്റെ വില.





