
കോഴിക്കോട് : നാദാപുരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതിയുമായുള്ള ഫോൺ വിളിയിൽ വലഞ്ഞ് മുൻ പഞ്ചായത്ത് നിഷാ മനോജ് അംഗം. അവസാനമായി എത്തിയ വിളി നാദാപുരത്ത് അനധികൃതമായി പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചെന്ന പരാതിയാണ് ലഭിച്ചത്.
നാദാപുരം പഞ്ചായത്തുമായി ബന്ധപ്പെട്ട പരാതി അറിയിക്കാൻ ഇൻ്റർനെറ്റിൽ തിരഞ്ഞാൽ നിഷാ മനോജിൻ്റെ മൊബൈൽ നമ്പറാണ് ലഭിക്കുന്നത്. ദിവസേന നിരവധി ഫോൺവിളികളാണ് നിഷാ മനോജിന് ലഭിക്കുന്നത്.പ്രശ്നത്തിന് അടിയന്തിര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നിഷാ മനോജ് പഞ്ചായത്ത് പ്രസിഡൻ്റ് എം കെ സഫീറയേയും സെക്രട്ടറി എം പി റജുലാലിനെയും നേരിൽ കണ്ട് പരാതി അറിയിച്ചിട്ടുണ്ട്.
നിരന്തരമായ ഫോൺവിളി കാരണം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത് എന്ന് നിഷാ മനോജ് പറഞ്ഞു.





