World

നാല് ലക്ഷം നൽകിയാൽ എസ്എസ്‌സി പരീക്ഷയിൽ വിജയിപ്പിക്കാമെന്ന് വാഗ്ദാനം; യുപിയിൽ തട്ടിപ്പ് സംഘം അറസ്റ്റിൽ

Please complete the required fields.




കാൻപൂർ : ഉത്തർപ്രദേശിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) പരീക്ഷയിൽ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘം അറസ്റ്റിൽ.

ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് (എസ്ടിഎഫ്) തട്ടിപ്പുകാരെ പിടികൂടിയത്. ഗ്രേറ്റർ നോയിഡയിലെ പരീക്ഷാ കേന്ദ്രത്തിൽ നടത്തിയ മിന്നൽ റെയ്ഡിലാണ് ഏഴ് പ്രതികൾ പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

പ്രതികളിൽ നിന്ന് 50 ലക്ഷം രൂപ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് പ്രധാന രേഖകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സെൻട്രൽ ആർമിഡ് പോലീസ് ഫോഴ്സ്, സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ്, അസം റൈഫിൾമാൻ – 2026 എന്നിവയിലേക്ക് നടത്തിയ ഓൺലൈൻ പരീക്ഷകളിലാണ് ഈ സംഘം വ്യാപകമായി കൃത്രിമം കാട്ടിയത്. ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും നാല് ലക്ഷം രൂപ വീതമാണ് ഇവർ വാങ്ങിയിരുന്നത്.

പരീക്ഷ നടക്കുന്ന സമയത്ത് അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തത്സമയം വിദ്യാർത്ഥികൾക്ക് ഉത്തരങ്ങൾ എത്തിച്ചു നൽകുകയായിരുന്നു സംഘത്തിന്റെ രീതി. എസ്.എസ്.സി സൈറ്റ് നേരിട്ട് ഹാക്ക് ചെയ്യുന്നതിന് പകരം ഒരു പ്രോക്സി സെർവർ സ്ഥാപിച്ചാണ് തട്ടിപ്പുകാർ കൃത്രിമം നടത്തിയത്. തുടർന്ന് സ്ക്രീൻ ഷെയറിങ്ങ് ആപ്ലിക്കേഷനുകൾ വഴി പുറത്തിരിക്കുന്ന സഹായികൾക്ക് ചോദ്യങ്ങൾ കൈമാറുകയും അവർ നൽകുന്ന ഉത്തരങ്ങൾ പരീക്ഷാർത്ഥികൾക്ക് എത്തിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button