
കൊല്ലം : ബൈക്ക് നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടിൽ ശ്രീഹരി (24) ആണു മരിച്ചത്.
കൊല്ലം- തേനി ദേശീയപാതയിൽ ഭരണിക്കാവ് ജംക്‌ഷനു സമീപം കടപുഴ റോഡിൽ രാത്രി 11നാണു സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ശ്രീഹരിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.





