
കൽബുർഗി: കർണാടകത്തിലെ കൽബുർഗിയിൽ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇൻഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധൻ സാഹ (48), റസൂൽ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്
ശനിയാഴ്ച പുലർച്ചെ 12:30ന് ദേശീയപാതയിൽ ചീത്താപൂരിന് സമീപമാണ് അപകടം നടന്നത്. യാദ്ഗിരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്നു അഞ്ചംഗ സംഘം.
ഇവർ സഞ്ചരിച്ച ക്രൂയിസർ ജീപ്പും ഗുജറാത്തിൽനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന അഞ്ചുപേർക്കും തൽക്ഷണം മരണം സംഭവിച്ചു. മരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.





