Ernakulam

പാരിയത്ത്കാവ് കുടിയൊഴിപ്പിക്കൽ നിർത്തിവച്ചു; നടപടി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെ തുടർന്ന്

Please complete the required fields.




കൊച്ചി: എറണാകുളം പാരിയത്ത്കാവ് ഉന്നതി കുടിയൊഴിപ്പിക്കൽ നിർത്തിവയ്ക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതോടെ പൊലീസ് സ്ഥലത്ത് നിന്ന് പിന്മാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രതിഷേധിക്കുന്ന സംഭവം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടുകയായിരുന്നു.

അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്ന് കൊച്ചി പൊലീസിനോട് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ പ്രദേശത്ത് നിന്ന് പൊലീസ് പിരിഞ്ഞുപോയി. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്.കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല. എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ പൊലീസ് രാവിലെ മുതലാണ് ആരംഭിച്ചത്.

ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ എത്തുകയും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പൊലീസിൻ്റെ ശ്രമം സംഘർഷത്തിൽ വഴിവച്ചു.
ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ദേഹത്ത് പെട്രോൾ ഒഴിച്ച് നാട്ടുകാർ ഭീഷണി ഉയർത്തിയതും ഒഴിപ്പിക്കലിന് വെല്ലുവിളിയായി. സമരക്കാർക്ക് സിപിഐഎം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button