Thiruvananthapuram

തനിക്ക് ഒരു കറപോലും പുരളാതിരിക്കാനാണ് ദൈവം മന്ത്രിസ്ഥാനം നൽകാതത്’ – ചാണ്ടി ഉമ്മൻ

Please complete the required fields.




തിരുവനന്തപുരം: മാധ്യമങ്ങളിൽ വന്ന ആദ്യ ഏഴ് പേരുടെപട്ടികയിൽ ആറ് പേരും മന്ത്രിയായി. പുതുപ്പളളിയിലെ ജനങ്ങൾ മാത്രമല്ല അമ്മ ഉൾപ്പെടെയുള്ള എല്ലാ കുടുംബാംഗങ്ങളും അത് വിശ്വസിച്ചു പോയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.എനിക്ക് ഒരു കറപോലും പുരളാതിരിക്കാനാണ് ദൈവം മന്ത്രിസ്ഥാനം നൽകാതതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ചാണ്ടി ഉമ്മന് പുതുപ്പള്ളിയിൽ പ്രവർത്തിക്കാൻ ഒരു മന്ത്രി കുപ്പായത്തിൻ്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പിതാവിനെയാണ് കണ്ടുപഠിച്ചത്, യാഥാർത്ഥ്യം അംഗീകരിക്കുന്നു. എംഎൽഎയായി സത്യപ്രതിഞ്ജ യ്ക്കുള്ള യാത്രയിൽ ബേനറുകളും അനൗസ്മെൻ്റും പാടില്ലെന്ന് അനുയായികൾക്ക് നിർദ്ദേശം നൽകിയതായും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ തിരുവനന്തപുരത്തേക്ക് ഇന്ന് യാത്ര നടത്തുമെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ പറഞ്ഞു.

യാത്രയ്ക്കിടെ വിവിധ ഇടങ്ങളിൽ സ്വീകരണങ്ങൾ ഉണ്ടാകുമെന്നും വിവരം. എംസി റോഡിലൂടെയാണ് യാത്ര നിശ്ചയിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിന്നുമാണ് യാത്ര ആരംഭിക്കുക.വിഡി സതീശൻ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ച യുവ എംഎൽഎ ആയിരുന്നു പുതുപ്പള്ളിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മൻ. യുവ പ്രാതിനിധ്യം, ഓർത്തഡോക്സ് സഭയുടെ പിന്തുണ, ഒപ്പം ഉമ്മൻചാണ്ടി ഫാക്ടർ എന്നിവയായിരുന്നു ചാണ്ടി ഉമ്മന് മന്ത്രിപദം ഉറപ്പിച്ച ഘടകങ്ങൾ.

എന്നാൽ മന്ത്രിമാരെ തീരുമാനിച്ച,ഒടുവിലത്തെ സമവായ നീക്കങ്ങളിൽ ചാണ്ടി ഉമ്മൻ പുറത്തായി. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലാണ് എ ഗ്രൂപ്പ്.കെസി വേണുഗോപാൽ ദീപാ ദാസ് മുൻഷി എന്നിവരെ,ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് നേതാക്കൾ കണ്ട് അതൃപ്തി അറിയിച്ചു.രാഹുൽ ഗാന്ധിയോടും സോണിയ ഗാന്ധിയോടും ഫോണിൽ അതൃപ്തി അറിയിച്ച എ ഗ്രൂപ്പ് നേതാക്കൾ, ഇവരെ നേരിൽ കാണാൻ അനുമതി തേടി.ചാണ്ടി ഉമ്മനെ അവസാന നിമിഷം വരെ മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടും ഒടുവിൽ തഴഞ്ഞത് ഉമ്മൻചാണ്ടിയോടുള്ള അവഹേളനമെന്നാണ് എ ഗ്രൂപ്പിന്റെ വിമർശനം. എ കെ ആൻറണിയും എഐസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് വിവരം.

Related Articles

Back to top button