Kozhikode

മലബാർ മൂവി ഫെസ്റ്റിവൽ സമാപിച്ചു

Please complete the required fields.




കൊയിലാണ്ടി : മൂന്നുദിവസമായി കൊയിലാണ്ടി ടൗൺഹാളിൽ നടന്നുവന്ന മലബാർ മൂവി ഫെസ്റ്റിവൽ എട്ടാമത് എഡിഷൻ സമാപിച്ചു. മൂവി ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘മലയാള സിനിമ: ഡബ്ല്യു.സി.സി.ക്കുശേഷം’ വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ പ്രതാപ് ജോസഫ്, പ്രേമൻ തറവട്ടത്ത്, എൻ.ഇ. ഹരികുമാർ എന്നിവർ പങ്കെടുത്തു.

ഡബ്ല്യു.സി.സി.ക്ക് വലിയമുന്നേറ്റം നടത്താനായെങ്കിലും സിനിമാമേഖലയിലെ അധികാരകേന്ദ്രങ്ങളെ ഇളക്കാനായില്ലെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. മധു കിഴക്കയിൽ മോഡറേറ്ററായി. അണ്ടർ ദ സ്നോ (ഇറാൻ), ലൗ പ്രോക്സി(പോളണ്ട്), ദ റിവർ (ബംഗ്ലാദേശ്) എന്നീ ഹ്രസ്വ ചിത്രങ്ങളും ഫെമിനിച്ചി ഫാത്തിമ (മലയാളം), റെക്കോഡ് ഡാൻസ് -ഡോക്യുമെൻററി, പലമ (മലയാളം) വിക്ടോറിയ (മലയാളം) എന്നീ സിനിമകളും പ്രദർശിപ്പിച്ചു.

Related Articles

Back to top button