Malappuram

മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് ഇവർ അഞ്ചുപേർ

Please complete the required fields.




മലപ്പുറം: വി.ഡി. സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീഗിൽ നിന്നുള്ള മന്ത്രിമാരിൽ ധാരണ. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. ഇതുപോലെ തന്നെയാകും സതീശൻ മന്ത്രിയിലും ഉണ്ടാവുകയെന്നാണ് വിവരം. അൽപസമയം മുൻപാണ് മന്ത്രിസ്ഥാനം ചർച്ച ചെയ്യാനുള്ള ലീഗിൻ്റെ യോഗം അവസാനിച്ചത്.

പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രി സ്ഥാനത്തേക്കെത്തിയേക്കും. എന്നാൽ, മുതിർന്ന നേതാവ് പി.കെ. ബഷീറിനെ ഒഴിവാക്കി. മൂന്ന് പേർ ഒരേ ജില്ലയിൽ നിന്ന് വന്നേക്കുമെന്ന കാരണത്താലാണ് ബഷീറിനെ ഒഴിവാക്കിയത്. പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും ഉണ്ടായിരുന്നു ആൾ.

കെ. കുഞ്ഞാലിക്കുട്ടി വ്യവസായവും ഐടിയും കൈകാര്യം ചെയ്തേക്കും. എൻ. ഷംസുദ്ദീന് വിദ്യാഭ്യാസമാണ് മാറ്റിവയ്ക്കുന്നത്. പാറക്കൽ അബ്ദുള്ളയ്ക്ക് ന്യൂനപക്ഷ വകുപ്പ്, പ്രവാസി ക്ഷേമം, ഹജ്ജ്, വഖഫ് ബോർഡ് എന്നീ വകുപ്പുകളാവും നൽകുക. കെ.എം. ഷാജിക്ക് തദ്ദേശ സ്വയംഭരണം, അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിന് പൊതുമരാമത്തും നൽകും.

Related Articles

Back to top button