
തിരുവനന്തപുരം: 16-ാം കേരള നിയസഭയിലെ പ്രതിപക്ഷ നിരയെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ എം സംസ്ഥാന സമിതിയിലാണ് തീരുമാനം.
നിയമസഭാ കക്ഷി നേതാവായി സിപിഐ എം സംസ്ഥാന കമ്മിറ്റി പിണറായി വിജയനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തതായി സെക്രട്ടറി എം വി ഗോവിന്ദന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
എകെജി സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാർടി ജനറൽ സെക്രട്ടറി എം എ ബേബി, എ വിജയരാഘവൻ, പിണറായി വിജയൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. കെ രാധാകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ധര്‍മടത്ത് നിന്നുള്ള നിയമസഭാംഗമാണ്. കഴിഞ്ഞ രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു.





