Thrissur

ഡോക്ടറുടെ വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണം കവർന്നു, പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

Please complete the required fields.




തൃശ്ശൂർ: ഗുരുവായൂർ അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ വൻ മോഷണം. പത്ത് പവൻ സ്വർണാഭരണങ്ങൾ കവർന്നു. പോക്കാക്കില്ലത്ത് വീട്ടിൽ ഡോ. അബൂബക്കറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ മുകൾ നിലയിൽ കയറിയാണ് പത്ത് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. വീടിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് മോഷണം നടക്കുന്നത്.

ഇന്ന് പുലർച്ചെ നാല് മണിയോടെ വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ഡോക്ടറുടെ ഭാര്യ ഡോ. ബുഷറ സ്വർണം എടുക്കാൻ നോക്കിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് വളകൾ, രണ്ട് മാലകൾ, മൂന്ന് ജോഡി കമ്മലുകൾ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരയിൽ സ്വർണത്തോടൊപ്പം ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ് തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും മോഷ്ടാവ് കൊണ്ടുപോയിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button