
പാറക്കടവ് : ചെക്യാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കുടിവെള്ളക്ഷാമം അനുഭവിക്കുന്നവർക്ക് ആശ്വാസമായി വാർഡ് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊയിൽ യൂസഫ് ഹാജി മെമ്മോറിയൽ കുടിവെള്ളവിതരണം ആരംഭിച്ചു.
മുസ്ലിംലീഗ് ദേശീയ കൗൺസിലർ അബ്ദുല്ല വയലോളി പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് മെമ്പർ നസിയത്ത് റിയാസ് മാമുണ്ടേരി, വാർഡ് മുസ്ലിംലീഗ് ഭാരവാഹികളായ അമ്മദ് വയലോളി, റഫീഖ് കുനിയിൽ, വി.പി. കുഞ്ഞമ്മദ്, റിയാസ് മാമുണ്ടേരി, വി.പി. ഹമീദ്, സി.പി. റഫീഖ്, ശുഹൈബ് പുളിയാവ്, സമീർ പാലാക്കൂൽ എന്നിവർ പങ്കെടുത്തു.





