Kozhikode

സിനിമാഷൂട്ടിങ്‌ കേന്ദ്രമായി വിലങ്ങാട് മലയോരം

Please complete the required fields.




നാദാപുരം : പ്രകൃതിമനോഹരദൃശ്യങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട വിലങ്ങാട് മലയോരം സിനിമ-ഷോർട്ട്ഫിലിമുകളുടെ ഷൂട്ടിങ്‌ കേന്ദ്രമായി മാറുന്നു. കഴിഞ്ഞവർഷങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് വിലങ്ങാട് മലയോരത്തെ പ്രകൃതിദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായത്. നേരത്തേ അടിസ്ഥാനസൗകര്യ വികസനത്തിന്റെ അഭാവമായിരുന്നു വിലങ്ങാട് മലയോരത്തെ പ്രധാന പ്രശ്നമായി ഉയർന്നത്. എന്നാൽ, മലയോര ഹൈവേയുടെ പണി ഏറെക്കുറെ പൂർത്തിയായതും വിലങ്ങാട്, വാളൂക്ക് ഭാഗത്തേക്ക് നരിപ്പറ്റ വഴി എത്തിച്ചേരാൻ സാധിക്കുമെന്നതും വിലങ്ങാട് മലയോരത്തെ ദൃശ്യമനോഹര കാഴ്ചകൾ കാണാനെത്തുന്നവർക്ക് കൂടുതൽ അനുഗ്രഹമായിട്ടുണ്ട്.

അടുത്തിടെ രണ്ട് പ്രധാനസിനിമകളുടെ ഷൂട്ടിങ്‌ ലൊക്കേഷനായി വിലങ്ങാട് മലയോരമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ആഷിഖ് അബുവിന്റെ ഉരുൾപൊട്ടൽ പ്രമേയമായി അവതരിപ്പിക്കുന്ന ‘അജ സുന്ദരി’ എന്ന സിനിമയുടെ ഷൂട്ടിങ്‌ മാസങ്ങളോളം വിലങ്ങാട്, മഞ്ഞക്കുന്ന് ഭാഗങ്ങളിൽ നടന്നു.

അതിനുപിന്നാലെ ‘പ്രേംപാറ്റ’ എന്ന സിനിമയുടെ ഷൂട്ടിങ്‌ കഴിഞ്ഞദിവസം മഞ്ഞക്കുന്ന് ഭാഗത്ത് നടന്നു. രണ്ട് സിനിമയും ഉരുൾപൊട്ടൽ പ്രമേയമായുള്ള സിനിമകളാണ്. മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങൾ രണ്ട് സിനിമകളിലുമായി അഭിനയിക്കുന്നുണ്ട്. രണ്ടുവർഷംമുൻപ്‌ വിലങ്ങാട് മലയോരത്തോട് ചേർന്നുള്ള വളയം കല്ലുനിര ഭാഗത്തും സിനിമാഷൂട്ടിങ്‌ നടന്നിരുന്നു.

Related Articles

Back to top button