Kozhikode

കോഴിക്കോട് പയ്യോളിയിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Please complete the required fields.




കോഴിക്കോട് : റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു . വട്ടക്കുനി ലിബീഷ് (39) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് . പയ്യോളി അങ്ങാടിയിൽ ചരിച്ചിൽ പള്ളിക്ക് സമീപം റോഡിലെ കുഴിയിൽ വീണാണ് അപകടമുണ്ടായത് . ജലഅതോറിറ്റിയുടെ പൈപ്പ് ലൈൻ ജോലികൾക്കായി എടുത്ത കുഴിയിൽ വീണ സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു .

റോഡിൽ പണി നടക്കുമ്പോൾ ഒരു സൈൻ ബോഡോ മറ്റ് മുൻകരുതലോ നടത്തിയില്ലെന്നും റോഡ് സൈഡിൽ മണ്ണ് കുമ്പാരവും കുഴിയും ഉണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു . അച്ഛൻ : പരേതനായ വട്ടക്കുനി ഭാസ്ക്കരൻ. അമ്മ : ലില. ഭാര്യ: അഹല്യ, മകൾ: ജാൻവിക, സഹോദരി : ലിബിന, വിനീഷ് മഞ്ഞക്കുളം(സഹോദരി ഭർത്താവ് ).

Related Articles

Back to top button