Kozhikode

കിളികളും കൂളാവട്ടെ’ കാംപെയ്‌ന് തുടക്കമായി

Please complete the required fields.




കോഴിക്കോട് : വേനലിൽ പക്ഷികൾക്ക് ആശ്വാസമേകാൻ ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്ത ‘കിളികളും കൂളാവട്ടെ’ ജനകീയ കാംപെയ്‌ന് തുടക്കമായി. കളക്ടറേറ്റ് പ്രവേശന കവാടത്തിന് സമീപം ഒരുക്കിയ കുടത്തിൽ വെള്ളം നിറച്ച് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് കാംപെയ്‌ന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയോടുള്ള കരുതലും സഹജീവിബോധവും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വീടുകളിലും പരിസരങ്ങളിലും കിളികൾക്കായി കുടങ്ങളിൽ വെള്ളം ഒരുക്കി അതിന്റെ ഫോട്ടോകൾ ജില്ലാ കളക്ടറുടെ പേജുമായി ടാഗ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാനാണ് കാംപെയ്‌നിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കുന്നവ കളക്ടറുടെ പേജിൽ പ്രസിദ്ധീകരിക്കും.

Related Articles

Back to top button